Thursday, April 18, 2024
keralaNewspolitics

സര്‍ക്കാരിനെതിരെ ഇന്ന് ഗവര്‍ണറുടെ വാര്‍ത്ത സമ്മേളനം

തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ച വാര്‍ത്ത സമ്മേളനം ഇന്ന്. രാവിലെ 11.45 നാണ് ഗവര്‍ണറുടെ വാര്‍ത്ത സമ്മേളനം.രാജ്ഭവനില്‍ വെച്ച് ആദ്യമായാണ് അസാധാരണമായ വാര്‍ത്ത സമ്മേളനം നടത്തുന്നത്.                                ചരിത്ര കോണ്‍ഗ്രസിലെ വധശ്രമത്തിലെ ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ പുറത്ത് വിടും.വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാര്‍ത്ത സമ്മേളനം എന്നാണ് രാജ്ഭവന്റെ തന്നെ ഔദ്യോഗിക അറിയിപ്പ്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന അക്രമത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന അക്രമത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ചാന്‍സിലര്‍ പദവി ഒഴിയാമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ തുടരാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി അയച്ച കത്തില്‍ മറ്റെന്തൊക്കെ വിവരങ്ങളുണ്ടെന്ന ആകാംക്ഷയിലാണ് കേരളം.