കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംസ്ഥാനത്തിന് തീരുമാനിക്കാം
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താത്കാലികമായി മാറിനിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് പൊളിറ്റ്ബ്യൂറോ. ഇക്കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നുമാണ് പി ബിയുടെ നിലപാട്.കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താല്‍ക്കാലികമായി ഒഴിഞ്ഞത്.