Tuesday, April 16, 2024
keralaNews

സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നു ;ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് അര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ ഉണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.സംസ്ഥാനത്ത് കിടത്തി ചികില്‍സയിലുള്ളവരുടേയും ഓക്‌സിജന്‍ , ഐസിയു, വെന്റിലേറ്റര്‍ സഹായം വേണ്ടവരുടേയും എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടുതല്‍ ഉള്ള തിരുവനന്തപുരം ജില്ലയില്‍ 20-30 പ്രായ ഗ്രൂപ്പിലാണ് കൂടുതല്‍ വ്യാപനം നടക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂം ആരംഭിക്കും.
ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം കൂടുകയാണ്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം പ്രതിരോധത്തിനായി 4917 പേരെ നിയമിച്ചു. വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം എടുക്കണം.” മന്ത്രി പറഞ്ഞു.

രോഗ തീവ്രത കുറയ്ക്കാന്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ കൂടുതല്‍ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചില ജില്ലകള്‍ വാക്‌സിന്‍ എടുക്കുന്നതില്‍ പിന്നില്‍ ആണ് . ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നളകി വാക്‌സിനേഷന്‍ കൂട്ടും.ആള്‍ക്കൂട്ടം ഒരിടത്തും പാടില്ലെന്നും ഇത് കാരണമാണ് ജിം, തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വയ്പ്പിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മാള്‍, ബാര്‍ എന്നിവയുടെ കാര്യത്തിലും ആള്‍ക്കൂട്ടം പാടില്ലെന്ന നിലപാടാണെന്ന് മന്ത്രി വ്യക്തമാക്കി