Tuesday, April 30, 2024
HealthindiaNews

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ :കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഒരാളിലാണ് എക്‌സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് എക്‌സ്ഇ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. ബിഎ 2 വകഭേദത്തേക്കാള്‍ പത്ത് ശതമാനം വ്യാപന ശേഷിയുള്ളതാണ് എക്‌സ് ഇ.