Tuesday, May 21, 2024
indiaNewsObituary

കാറിനടിയില്‍ കുടുങ്ങി യുവതി കൊല്ലപ്പെട്ട സംഭവം: 11 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ദില്ലി: ദില്ലിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് കണ്‍ട്രോള്‍ റൂമുകളിലുള്ള പോലീസുകാരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. പുതുവത്സര ദിനത്തിലായിരുന്നു സംഭവം. യുവതി കാറിനടയില്‍ കുടുങ്ങിയ വിവരം അവഗണിച്ചുവെന്ന് കണ്ടെത്തിയതിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയോട് സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. കൊല്ലപ്പെട്ട അഞ്ജലിയുടേത് നിര്‍ഭയ മോഡല്‍ കൊലയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം പലരും വിളിച്ചറിയിച്ചിട്ടും പൊലീസ് അവഗണിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇവര്‍ക്ക് വാഹനം കണ്ടെത്താന്‍ കഴിയാതിരുന്നതും നടപടിക്ക് കാരണമായി.