Tuesday, April 30, 2024
indiaNews

സുരക്ഷാ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ലിഡ്ഡറുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ പൂര്‍ത്തിയായി.

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സുരക്ഷാ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ലിഡ്ഡര്‍ക്ക് വിട നല്‍കി രാജ്യം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ പൂര്‍ത്തിയായി. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.ധീരസൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി എംഎം നരവനെ, നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരി കുമാര്‍, വ്യോമസേനാ മേധാവി വി.ആര്‍ ചൗധരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ അടക്കമുള്ളവര്‍ എത്തി. ലിഡ്ഡറുടെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു.

1969 ജൂണ്‍ 26നാണ് അദ്ദേഹം ജനിച്ചത്. ഹരിയാനയിലെ പഞ്ചഗുളയില്‍ നിന്നുള്ള ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിംഗ് ലിഡര്‍ മേജര്‍ ജനറലായി സ്ഥനക്കയറ്റം ലഭിക്കാനിരിക്കെയാണ് വിടപറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സ്റ്റാഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജമ്മുകശ്മീര്‍ റൈഫിള്‍സിന്ററെ രണ്ടാം ബറ്റാലിയന്റെ കമാന്‍ഡറായിരുന്നു എല്‍എസ് ലിഡ്ഡര്‍.