Friday, May 3, 2024
keralaNews

കൊച്ചി കോര്‍പ്പറേഷനില്‍ ആദ്യമായി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി

കൊച്ചി കോര്‍പറേഷന്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം. അമരാവതിയില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്താണ് നികുതി അപ്പീല്‍ സ്ഥിരം സമിതി അധ്യക്ഷയായത്. നാല് വോട്ട് നേടിയാണ് പ്രിയ വിജയിച്ചത്. ഒന്‍പതംഗ നികുതി അപ്പീല്‍ സ്ഥിരം സമിതിയില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.

കൗണ്‍സിലില്‍ 5 അംഗങ്ങള്‍ മാത്രമാണു ബിജെപിക്കുള്ളത്. എന്നാല്‍ 27 കൗണ്‍സിലര്‍മാരുള്ള കോണ്‍ഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നേടാനായില്ല. മരാമത്ത് സ്ഥിരം സമിതിയില്‍ യുഡിഎഫ് വിജയിച്ചെങ്കിലും ആര്‍എസ്പിയിലെ സുനിത ഡിക്സനാണ് അധ്യക്ഷ. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സുനിത ഡിക്സണ്‍ കോണ്‍ഗ്രസിലെ വി കെ മിനിമോള്‍ക്കായി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് ധാരണ.

പി.ആര്‍. റെനീഷ് (സിപിഎം- വികസനം), ഷീബ ലാല്‍ (ജെഡിഎസ്- ക്ഷേമകാര്യം), ടി.കെ. അഷ്‌റഫ് (സ്വത- ആരോഗ്യം), ജെ. സനില്‍മോന്‍ (സ്വത- നഗരാസൂത്രണം), വി.എ. ശ്രീജിത്ത് (സിപിഎം- വിദ്യാഭ്യാസം, കായികം) എന്നിങ്ങനെയാണ് മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാര്‍.