Friday, May 17, 2024
keralaNews

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരും…

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് ദുര്‍ബലമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളില്‍ മാത്രമാണ് മഴ ലഭിച്ചത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കുറഞ്ഞ താപനില ഗണ്യമായി കുറഞ്ഞു, കേരളത്തില്‍ മറ്റൊരിടത്തും വലിയ മാറ്റമില്ല. കൊല്ലം ജില്ലയില്‍ താപനില സാധാരണയില്‍നിന്നും താഴ്ന്ന നിലയിലും കണ്ണൂര്‍ ജില്ലയില്‍ സാധാരണയില്‍നിന്നും ഉയര്‍ന്ന നിലയിലുമായിരുന്നു. ഇന്ന് തൃശൂര്‍ ജില്ലയിലെ വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെല്‍ഷ്യസ്.കേരളത്തില്‍ ജനുവരി 25 വരെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. 22ന് ഒന്നോ രണ്ടോ ഇടങ്ങളില്‍ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളില്‍ ഒന്നും തന്നെ മഴ മുന്നറിയിപ്പ് ഇല്ല.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

സിയാല്‍ കൊച്ചി

കൂടിയത്- 35 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത് – 22 ഡിഗ്രി സെല്‍ഷ്യസ്

കണ്ണൂര്‍

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്

കരിപ്പൂര്‍ വിമാനത്താവളം

കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്

കോട്ടയം (ആര്‍ബി)

കൂടിയത്- 35 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെല്‍ഷ്യസ്

കോഴിക്കോട്

കൂടിയത്- 34 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്

കൂടിയത്- 30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്

പുനലൂര്‍

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 19 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്

വെളളാനിക്കര

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 20 ഡിഗ്രി സെല്‍ഷ്യസ്