Monday, May 6, 2024
keralaNews

വൈഗ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതോടെ തമിഴ്‌നാട് തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നു. ഇന്നലെ രാത്രി മുതല്‍ സെക്കന്‍ഡില്‍ 4800 ഘന അടി വെള്ളമാണ് തുറന്നു വിടുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടു പോയിതുടങ്ങിയതോടെ ആണ് വൈഗയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. നേരെത്തെ സെക്കന്‍ഡില്‍ 3250 അടി വെള്ളം വീതമാണ് പുറത്തേക്കു ഒഴുക്കിയിരുന്നത്.