Thursday, April 25, 2024
keralaNewspolitics

ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ വിസിമാര്‍ക്ക് തുടരാം ഹൈക്കോടതി

കൊച്ചി: 9 വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തത്ക്കാലം വിസിമാര്‍ രാജിവക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചു. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടിയെടുക്കൂയെന്നും ഹൈക്കോടതി ഉത്തരവിട്ടു.രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഉടന്‍ രാജിവെക്കണമെന്ന കത്ത് അസാധുവായി. ഇന്ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍/അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

കോടതിയിലെ വാദങ്ങള്‍ ………

രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണറുടെ കത്ത് കിട്ടിയെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.സുപ്രീംകോടതിയുടെ വിധി പ്രസ്തുത കേസില്‍ മാത്രമേ ബാധകമാകൂ. സുപ്രീം കോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.തങ്ങളെ കേള്‍ക്കാന്‍ ചാന്‍സലര്‍ സമയം തന്നില്ല.വൈസ് ചാന്‍സലറെ നീക്കുന്നതിന് ചട്ടങ്ങളില്‍ കൃത്യമായ വ്യവസ്ഥയുണ്ട് . ആ വ്യവസ്ഥകളുടെ പരിധിയില്‍ വരുന്നതല്ല ചാന്‍സലുടെ നടപടി.സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ ഉണ്ടെങ്കില്‍ മാത്രമേ നീക്കാന്‍ സാധിക്കൂ .അല്ലെങ്കില്‍ നോട്ടീസ് നല്‍കാന്‍ തയ്യാറാകണം. ഹര്‍ജി ഫയല്‍ ചെയ്ത ശേഷം ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അത് പുതിയ നീക്കമാണ്. ചാന്‍സലറുടെ ഷോ കോസ് നോട്ടീസ് ആരുടെയോ ഉപദേശപ്രകാരമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സുപ്രീം കോടതി വിധി ഈ കോടതിക്കും ബാധകമാണെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.പക്ഷെ ആ കേസ് ഇവിടെ ബാധകമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട് . ആണെങ്കില്‍ പോലും ചാന്‍സലര്‍ക്ക് അധികാരം ഇല്ല എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.കോടതിക്ക് മാത്രമേ നീക്കം ചെയ്യാന്‍ പറ്റൂ.പദവിയിലുള്ളവര്‍ക്ക് യോഗ്യത ഇല്ല എങ്കില്‍ ചാന്‍സലര്‍ക്കു താന്‍ നടത്തിയ നിയമനം തെറ്റ് ആണ് എന്ന് പറയാന്‍ ആവില്ലേ എന്ന് കോടതി ചോദിച്ചു.പ്രഥമ ദൃഷ്ട്യാ ഒരാള്‍ക്ക് യോഗ്യത ഇല്ല എങ്കില്‍ ചാന്‍സലര്‍ക്കു ഇടപെടാന്‍ ആവില്ല എന്ന് പറയാന്‍ പറ്റുമോ ?.അതിനാണ് മറുപടി നല്‍കേണ്ടത്.യോഗ്യതയില്ലാത്തവരാണ് പദവികളില്‍ ഇരിക്കുന്നതെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി ചോദിച്ചു.കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടത് ഇല്ല..യോഗ്യത ഇല്ലാത്ത ആളുകള്‍ ഇത്തരം പൊസിഷനില്‍ വരുന്നത് തെറ്റാണ്.ചാന്‍സലറുടെ ഇപ്പോഴത്തെ നടപടി സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിലാണ്.യോഗ്യത ഇല്ലാത്തവര്‍ തല്‍സ്ഥാനത്ത് തുടരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും, പക്ഷെ നിങ്ങള്‍ മാത്രം ആയിരിക്കില്ല അതാണ് സുപ്രീംകോടതി പറഞ്ഞത്. അത് കൊണ്ടാണ് പാനല്‍ വേണം എന്ന് സുപ്രീംകോടതി പറയുന്നത്.ചാന്‍സലര്‍ മനുഷ്യന്‍ അല്ലെ ,അദ്ദേഹത്തിന് തെറ്റ് പറ്റിയാല്‍ തിരുത്താന്‍ ഉള്ള അധികാരം വേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. നടപടിയില്‍ അല്ല, നിങ്ങള്‍ എടുത്ത രീതിയാണ് ചോദ്യം ചെയ്യപ്പെട്ടതെന്ന് കോടതി ഗവര്‍ണറുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഗവര്‍ണര്‍ ഒരു അപേക്ഷ അല്ലെങ്കില്‍ ഒരു ആവശ്യം മാത്രമാണ് നടത്തിയതെന്ന് ഗവര്‍ണുടെ അഭിഭാഷകന്‍ വാദിച്ചു. അതിനെ ഒരു അപ്പീലായി കാണാനാവില്ലെന്ന് കോടതി പരാമര്‍ശിച്ചു.എന്തിനാണ് ധൃതി പിടിച്ചതെന്നും ഗവര്‍ണറോട് കോടതി ചോദിച്ചു. വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്.വിശദീകരണം നല്‍കാനും വി സി മാരുടെ ഭാഗം ബോധിപ്പിക്കാനും 10 ദിവസത്തെ സവാകാശം നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്ന് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്