Wednesday, May 15, 2024
keralaNews

 ട്രോളിംഗ് നിരോധനം :നാളെ അര്‍ദ്ധരാത്രിയോടെ അവസാനിക്കും

സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം നാളെ അര്‍ദ്ധരാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോകാം. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല.കേരളത്തിലെ ഏറ്റവും വലിയ ഫിഷിങ് ഹാര്‍ബറായ കൊല്ലം നീണ്ടകരയിലെ പാലത്തിന് കുറുകെ ഫിഷറീസ് വകുപ്പ് അധികൃതര്‍ കെട്ടിയ ചങ്ങല തിങ്കളാഴ്ച അര്‍ദ്ധരാത്രിയോട് കൂടെ അഴിച്ചു മാറ്റും. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ തീരപ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളും ബോട്ടുടമകളും എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണിയും പൂര്‍ത്തയായി. ബോട്ടുകളില്‍ ഡീസലും ഐസും സ്റ്റോക്ക് ചെയ്യുന്ന നടപടികള്‍ ഇന്നും നാളെയും കൊണ്ട് പൂര്‍ത്തീകരിക്കും. ബോട്ടുകളുടെ അറ്റകുറ്റപ്പണിക്ക് 2 മുതല്‍ 5 ലക്ഷം രൂപ വരെയാണ് ചെലവാകുന്നത്.