Monday, April 29, 2024
keralaNews

കേസില്‍ ദിലീപിന് കൂടുതല്‍ പരിഗണന കിട്ടുന്നു കോടതി; ഇല്ലെന്ന്  ദിലീപ്

ഗൂഢാലോചനക്കേസില്‍ ദിലീപിന് കൂടുതല്‍ പരിഗണന കിട്ടുന്നതായി ആക്ഷേപമുണ്ടെന്നു കോടതി; ഇല്ലെന്നു ദിലീപ് വധ ഗൂഢാലോചനക്കേസില്‍  നടന്‍ ദിലീപിന് കൂടുതല്‍ പരിഗണന ലഭിക്കുന്നതായി ആക്ഷേപമുണ്ടെന്ന് ഹൈക്കോടതി. എന്നാല്‍ ആക്ഷേപം അടിസ്ഥാനരഹിതമെന്ന് ദിലീപ് പ്രതികരിച്ചു.

ഇതിനിടെ ദിലീപ് ഹാജരാക്കിയ ഫോണുകള്‍ മജിസ്‌ട്രേട്ടിന് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവ മജിസ്‌ട്രേട്ട് കോടതിക്ക് കൈമാറാനാണ് നിര്‍ദേശം. ഫോണുകള്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘത്തിന് മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. അതേസമയം ദിലീപ് ഹാജരാക്കിയ ആറ് ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണസംഘം തിരിച്ചറിഞ്ഞു. ആവശ്യപ്പെട്ട ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്ന്‌പ്രോസിക്യൂഷന്‍ അറിയിച്ചു.