Friday, May 3, 2024
Local NewsNews

കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റിന്റെ ഭാരവാഹികൾ

എരുമേലി: കേരള  വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണിറ്റിന്റെ വാർഷിക പൊതുയോഗം നടത്തി.പുതിയ ഭാരവാഹികളായി   മുജീബ് റഹ്മാൻ ( പ്രസിഡന്റ്), പി.ജെ ശശിധരൻ (ജനറൽ സെക്രറട്ടറി ),കെ. വിജയകുമാർ ( ട്രഷറാർ)  ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.                                                                                              റോട്ടറി ഹാളിൽ നടന്ന പരിപാടിയിൽ യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.  യോഗം ഏകോപന  സമിതി  ജില്ലാ പ്രസിഡന്റ്  എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു . കഴിഞ്ഞ ഒക്ടോബർ പതിനാറിന് എരുമേലിയിലുണ്ടായ   പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച 140 വ്യാപാരികൾക്ക് ജില്ലാ കമ്മറ്റിയും, എരുമേലി മർച്ചന്റ് അസോസിയേഷൻ ട്രസ്റ്റും, യൂണിറ്റിലെ വ്യാപാരികളും ചേർന്ന് സമാഹരിച്ച ഏഴര ലക്ഷത്തോളം രൂപയുടെ പ്രഥമഘട്ട പ്രളയ സഹായധനത്തിന്റെ വിതരണം.പൂഞ്ഞാർ എം.എൽ.എ.              അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നടത്തി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം സമിതി ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ ഉദ്ഘാടനം ചെയ്തു .എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജുകുട്ടി മുഖ്യാഥിതിയായി പങ്കെടുത്തു. യോഗത്തിൽ പോലീസ് സേനയിൽ ബാഡ്ജ് ഓഫ് ഓണർ അംഗീകാരം ലഭിച്ച എരുമേലി എസ് .എച്ച് ഒ   മനോജ് മാത്യുവിന്  ആദരിച്ചു. റ്റി.എസ്. കൃഷ്ണകുമാർ (ബ്ലോക്ക് പഞ്ചായത്ത് അംഗം) ഭവന നിർമാണ സഹായ വിതരണം  പഞ്ചായത്തംഗം വി ഐ അജി,  വിദ്യാഭ്യാസ സഹായ വിതരണം ബ്ലോക് പഞ്ചായത്തംഗം ജൂബി അഷറഫ് എന്നിവർ  നിർവ്വഹിച്ചു.  പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, ജസ്‌ന നജീബ്, ജില്ലാ ട്രഷറർ പി സി ലത്തീഫ്,  താലുക്ക് പ്രസിഡന്റ് ജോസഫ് തോമസ്,  റ്റി.എസ്  റഷീദ്, അജിമോൻ കൃഷ്ണ, ആർ സി  നായർ , എം എം സുലൈമാൻ സി പി  മാത്തൻ , അബ്ദുൽ നാസർ സി എം  എന്നിവർ സംസാരിച്ചു.