Monday, May 6, 2024
AgriculturekeralaLocal NewsNews

പരിസ്ഥിതി ദിനചാരണത്തോനൊരു തിലകകുറി

വിഴുക്കിത്തോട്. പി . വൈ. എം. എ.ലൈബ്രറിയും ഹോംഗ്രോണ്‍ നഴ്‌സറിയും സംയുക്തമായി പുതുമായര്‍ന്ന രീതിയില്‍ പരിസ്ഥിതി ദിനചാരണം സംഘടിപ്പിക്കുന്നു. പരിസ്ഥിതിദിനത്തില്‍ തെരെഞ്ഞടുക്കപ്പെട്ട 41കുട്ടികള്‍ ജൂണ്‍ അഞ്ചിനു നേഴ്‌സറിയില്‍ തയ്യാറാക്കിയ മുന്തിയ ഇനം പ്ലാവിന്‍ തൈകള്‍ നടും.അടുത്ത വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍നന്നായി വളര്‍ന്ന പ്ലാവിന്റെ ഉടമസ്ഥരായ കുട്ടികളെ അവാര്‍ഡ് നല്‍കി ആദരിക്കും. പ്ലാവില്‍ നിന്നും ആദ്യ ഫലം ലഭിക്കുന്ന കുട്ടിയുടെ വീട്ടില്‍ വെച്ച് അദ്യഫല മഹോത്സവം നടത്തും.                            ഒരാഴ്ചകാലമായി ലൈബ്രറിയില്‍ ഓണ്‍ലൈനായി പരിസ്ഥിതിപ്ര ഭാഷണങ്ങള്‍ നടത്തി വരുന്നു. പ്രേമുഖ കവി പി. മധു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ബിനു വാഴൂര്‍. പ്രമുഖ അദ്ധ്യാപകന്‍ പ്രൊ. റോണി. കെ. ബേബി നെഹ്റുയുവ കേന്ദ്ര കോര്‍ഡിനേറ്റര്‍വ എച്ച്. സച്ചിന്‍ തുടങ്ങിവര്‍ പ്രഭാക്ഷണം നടത്തി പരിസ്ഥിതിദിന സമ്മേളനം ഗവ:ചീഫ് വിപ്പ് ഡോക്ടര്‍ ജയരാജ് ഉത്ഘാടനം ചെയ്യും. പി വൈ എം. എ പ്രസിഡന്റ് കെ. കെ പരമേശ്വരന്‍ ആദ്യക്ഷനായിരിക്കും. ഓണ്‍ലൈനായി നടക്കുന്ന സമ്മളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും പഞ്ചായത്തു മെമ്പര്‍ മാരായ സിന്ധു സോമന്‍, നിസ്സാ സലിം, ജെസ്സി മലയില്‍, റിജോ വാളന്തര, ബ്ലോക്ക് മെമ്പര്‍ ജോളി മടുക്കക്കുഴി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസ്സിഷാജന്‍ ലൈബ്രറി സെക്രട്ടറി കെ.ബി. സാബു താലൂക്ക് ലൈബ്രറികൗ ണ്‍സില്‍ അംഗം ടി. കെ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ എട്ടു കേന്ദ്രങ്ങളില്‍ പ്ലാവിന്‍ തൈകള്‍ നടും.