Tuesday, May 14, 2024
indiaNewspolitics

കേജരിവാളിന്റെ അറസ്റ്റ് : ദില്ലിയില്‍ നിരോധനാജ്ഞ

ദില്ലി: മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടില്‍ ഇ ഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ദില്ലിയില്‍ നിരോധനാജ്ഞപ്രഖ്യാപിച്ചു.  അല്പം മുമ്പാണ് ചോദ്യം ചെയ്തതിന് ശേഷം ഇ.ഡി അറസ്റ്റ് ചെയ്തത് . എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തി വന്‍ പൊലീസ് സന്നാഹത്തോടെ കേജരിവാളിനെ അറസ്റ്റ് ചെയ്തത് . എ എ പി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി രാത്രിയില്‍ തന്നെ നല്‍കി.

രാജ്യ തലസ്ഥാനത്ത് വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത് . കേജരിവാളിലെ ഇന്നത്തെ പരിശോധനകള്‍ക്ക് ശേഷം നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇ ഡി. അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ. കെജ്രിവാളിന് സമന്‍സ് നല്‍കാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടില്‍ പരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് .

ദില്ലി മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെര്‍ച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ കെജരിവാളിന്റെ സ്റ്റാഫിനെ അറിയിച്ചിരുന്നു. കെജ്രിവാളിന്റെ അറസ്റ്റ് ഇപ്പോള്‍ തടയില്ലെന്ന് ഉച്ചക്ക് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മണിക്കൂറുകള്‍ക്കകം ഇ ഡി സംഘം കെജ്രിവാളിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്