Saturday, May 4, 2024
keralaNews

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും.

നാളെ ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിയും. തിരുവനന്തപുരമാണ് ആദ്യ വേദി. കേരള രാജ്യാന്തര ചലച്ചിത്ര മേള രജത ജൂബിലി നിറവിലാണ്. തിരുവനന്തപുരത്ത് സിനിമ കാണാന്‍ അവസരമുള്ളത് 2500 പ്രതിനിധികള്‍ക്കാണ്.പാസ് വിതരണം കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ്. തീയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. 18 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേത് ഉള്‍പ്പടെ ആദ്യദിനം പ്രദര്‍ശിപ്പിക്കുന്നത്.