Sunday, May 5, 2024
keralaNews

കേരള ബാങ്ക് എ ടി എം തട്ടിപ്പ് മൂന്ന് പേര്‍ അറസ്റ്റില്‍

കേരള ബാങ്ക് എ ടി എം തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ പിടിയില്‍. സൈബര്‍ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്. മൂന്ന് പേരും കാസര്‍കോട് സ്വദേശികളാണെന്നാണ് സൂചന. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് കേരള ബാങ്കിന്റെ വിവിധ എ ടി എമ്മുകളില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെന്നാണ് കേസ്.തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം ജില്ലകളിലെ എ ടി എമ്മുകളില്‍ നിന്നുമാണ് പണം തട്ടിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്ന് കേരള ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു.ഏത് ബാങ്കിന്റെ കാര്‍ഡുപയോഗിച്ചും മറ്റ് ബാങ്കുകളുടെ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എന്നാല്‍ എ ടി എം ഏതു ബാങ്കിന്റെ ആണോ, ആ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നുമായിരിക്കും പണം പിന്‍വലിക്കപ്പെടുക.വൈകിട്ട് റിസര്‍വ് ബാങ്കിന്റെ സോഫ്റ്റ്വെയര്‍ വഴി പണം പിന്‍വലിച്ച ആളിന്റെ അക്കൗണ്ടില്‍ നിന്നും ബാങ്കിന്റെ അക്കൗണ്ടില്‍ പണം എത്തും. എന്നാല്‍ ഇവിടെ വൈകുന്നേരം പണം എത്താതായതോടെയാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ മനസിലാക്കുന്നത്.