Saturday, May 18, 2024
keralaNews

വാക്‌സിന്‍ എടുത്തില്ല;പക്ഷെ സര്‍ട്ടിഫിക്കറ്റ് കിട്ടി.

ആശുപത്രിയിലോ-മറ്റെവിടെയെങ്കിലുമോ പോയി വാക്‌സിന്‍ എടുത്തില്ലെങ്കിലും- വാക്‌സിന്‍ എടുത്തില്ലെങ്കിലും സാരമില്ല, സര്‍ട്ടിഫിക്ക് ലഭിക്കും. കോട്ടയം പുതുപ്പള്ളി എറികാടാണ് സംഭവം.പുതുപ്പള്ളി സ്വദേശി പാലമൂട്ടില്‍ പി. കെ ചെല്ലപ്പ (78 )നാണ് വാക്‌സിന്‍ എടുക്കാതെ തന്നെ സര്‍ട്ടിഫിക്ക് കിട്ടിയത്.കഴിഞ്ഞ ഒന്‍പതാം തിയതിയാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് എല്‍ പി സ്‌കൂളില്‍ ചെല്ലപ്പനും-ഭാര്യയും വാക്‌സിന്‍ എടുക്കാന്‍ പോയത്.എന്നാല്‍ രണ്ടു പേര്‍ക്കും വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നുവെന്ന് ഇവരുടെ മകന്‍ ജിനോ ‘ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.എന്നാല്‍ ചെല്ലപ്പന്‍ വീട്ടില്‍ എത്തുന്നതിനോടൊപ്പം മൊബൈലില്‍ വാക്‌സിന്‍ എടുത്ത മെസേജ് വരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബന്ധുവിന്റെ മൊബൈലിലാണ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തത്.എന്നാല്‍ വാക്‌സിന്‍ എടുക്കാതെ,എടുത്ത സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അധികൃതരെ അറിയിച്ചെങ്കിലും ഇതൊക്കെ സംഭവിക്കാറുള്ളതാണെന്നും അടുത്ത ദിവസം വന്നാല്‍ വാക്‌സിന്‍ നല്‍കാമെന്നും പറഞ്ഞതായും ജിനോ പറഞ്ഞു. ഇതിനിടെ വാക്‌സിന്‍ എടുത്തതായി ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി ചെല്ലപ്പന്‍ ഇന്ന്
വീണ്ടും വാക്‌സിന്‍ എടുക്കാന്‍ സ്‌കൂളില്‍ പോയിരിക്കുകയാണ്.ഇന്ന്  വാക്സിൻ എടുത്തതിന് വേറെ രേഖകളൊന്നുമില്ലെന്നും  പഴയ സർട്ടിഫിക്കറ്റ് മതിയെന്നും , രണ്ടാം ഡോസിന് വരുമ്പോൾ  വാക്സിൻ എടുത്ത  തിയതി നോക്കി വന്നാൽ മതിയെന്നും അധികൃതർ പറഞ്ഞതായും ജിനോ പറഞ്ഞു.