Friday, May 10, 2024
keralaNews

കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു.

കേരള ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. വൈസ് പ്രസിഡന്റായിഎം.കെ കണ്ണനെയാണ് നിയമിച്ചിരിക്കുന്നത്. വലിയ സാധ്യതയുള്ള ഒന്നായി കേരള ബാങ്ക് മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകളാണ് കേരളം ബാങ്കിനുള്ളത്. കൂടാതെ ഒരു ജില്ല മാത്രം മാറി നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.കാലതാമസം വരുത്താതെ കേരള ബാങ്കിന്റെ ഭാഗമായി മാറാന്‍ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള സംവിധാനം കേരള ബാങ്ക് വഴി ഒരുക്കുന്നുണ്ട്. ബാങ്കിന്റെ അനുകൂല്യങ്ങള്‍ ഒരു ജില്ലക്ക് മാത്രം നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിന് നേതൃത്വം നല്‍കിയവര്‍ അതിനെക്കുറിച്ച് പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ നമ്പര്‍ വണ്‍ ബാങ്കായി കേരളാ ബാങ്ക് മാറുന്നതിനൊപ്പം ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ കാര്യത്തിലും കേരളാ ബാങ്ക് തന്നെ ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.