Sunday, May 12, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 120 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.ആഗസ്റ്റില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000ത്തിലെത്തിയിരുന്നു. പിന്നീട് ക്രമാനുഗതമായ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.നാല് മാസത്തിനുള്ളില്‍ 5600 രൂപ സ്വര്‍ണത്തിന് കുറഞ്ഞിരുന്നു.പല രാജ്യങ്ങളിലും കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത് സ്വര്‍ണവിലയെ സ്വാധനീക്കുന്നുണ്ട്. വാക്‌സിന്‍ വരുമ്പോഴുണ്ടാവുന്ന സമ്പദ്‌വ്യവസ്ഥകളുടെ തിരിച്ചു വരവില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍ ഓഹരി വിപണികളില്‍ പണമിറക്കുന്നത് സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ മൂന്ന് ശതമാനം ഇടിവാണുണ്ടായത്.