Thursday, May 9, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ കേരളാ തീരത്ത് മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ തടസമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍ മഴ തുടരുകയാണ്. നാഗപട്ടണം, പുതുക്കോട്ടെ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ആന്ധ്രയിലെ തീരമേഖലകളിലും സമാന സാഹചര്യമാണ്.തമിഴ്നാട്ടില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. നിലവധി വീടുകളിലും പാടശേഖരങ്ങളിലും വെള്ളം കയറി. വ്യാപക നാശനഷ്ടമാണ് വിവിധ ഇടങ്ങളിലായി ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകളെയാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചത്