Sunday, May 5, 2024
keralaNews

കേരളവും ഇന്ധനനികുതി കുറയ്ക്കണം ;കെ.സുധാകരന്‍

കേരളവും ഇന്ധനനികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ്. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് സമരം തുടങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എക്‌സൈസ് തിരുവ കുറച്ച് എണ്ണ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രാജ്യമെമ്പാടും ഉയര്‍ന്നുവന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പരാജയവും ഈ നീക്കത്തിന് കാരണമായി. കേരള സര്‍ക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.