Friday, April 26, 2024
keralaNewspolitics

കേരളത്തെ ഇടതു സര്‍ക്കാര്‍ രക്തപങ്കിലമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി.

കേരളത്തെ ഇടതു സര്‍ക്കാര്‍ രക്തപങ്കിലമാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കൊലക്കത്തിയ്ക്ക് ഇരയാക്കിയത്. ഇടത് ഭരണം കേരളത്തെ പിന്നോട്ട് വലിച്ചെന്നും കാഞ്ഞിരപ്പള്ളിയില്‍ നടന്ന ബിജെപിയുടെ പൊതുപരിപാടിയില്‍ അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ വികസന മുരടിപ്പാണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു കേന്ദ്ര പദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രം കേരളത്തില്‍ നിരവധി വികസന പദ്ധതികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു. മോദി സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ നന്നായി സഹായിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കേസില്‍ മുഖ്യമന്ത്രി യുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് പങ്കുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കേളത്തില്‍ ബിജെപിയുടെ നില മെച്ചപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ബിജെപി നേടുമെന്നും അമിത്ഷാ പറഞ്ഞു.