Thursday, May 2, 2024
keralaNews

അഞ്ജു ബോബി ജോര്‍ജ്ജിന് അന്തര്‍ദേശീയ അംഗീകാരം.

ലുസാനേ: ഇന്ത്യന്‍ അത്ലറ്റ് മലയാളി കായിക താരം അഞ്ജു ബോബി ജോര്‍ജ്ജിന് അന്തര്‍ദേശീയ അംഗീകാരം. ലോക അത്ലറ്റിക്സ് വുമണ്‍ ഓഫ് ദ ഇയര്‍ ബഹുമതിയാണ് ലോംഗ് ജംപ് താരത്തിന് ലഭിച്ചത്. കായിക രംഗത്ത് ഇന്ത്യക്കായി നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്കുമാണ് ബഹുമതി. തന്റെ കായിക മേഖലയായ ലോംഗ് ജംപിലേക്ക് കൂടുതല്‍ വനിതകളെ കടന്നുവരാന്‍ പ്രേരിപ്പിക്കുന്ന പ്രയത്നങ്ങളെ മുന്‍നിര്‍ത്തിയാണ് ബഹുമതി നല്‍കിയത്.രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കായികതാരമാണ് അഞ്ജു. അഞ്ജുവിനൊപ്പം ഒളിമ്പിക്സ് ചാമ്പ്യന്‍ ജമൈക്കയുടെ എലീനേ തോംസണ്‍, നോര്‍വേയുടെ കാള്‍സ്റ്റണ്‍ വാര്‍ഹോം എന്നിവര്‍ ലോക അത്ലറ്റ് ഓഫ് ദ ഇയര്‍ ബഹുമതിയും ലഭിച്ചു.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ ലോംഗ് ജംപ് താരമാണ് അഞ്ജു ബോബി ജോര്‍ജ്ജ്. 2016ല്‍ പെണ്‍കുട്ടികള്‍ക്കായി അഞ്ജു തുടങ്ങിയ അക്കാ ദമിയില്‍ നിന്നാണ് ലോക അണ്ടര്‍ 20 ചാമ്പ്യന്മാര്‍ പിറവിയെടുത്തിരി ക്കുന്നത്.ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന ചുമതല വഹിക്കുകയാണ്. അത്ലറ്റിക്സിലേക്ക് പെണ്‍കുട്ടികള്‍ കൂടുതലായി എത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രയ്തനമാണ് ശ്രദ്ധേയമാകുന്നത്.