Saturday, May 4, 2024
keralaNews

കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട്.ശക്തികൂടിയ ന്യൂനമര്‍ദം കിഴക്കന്‍ മധ്യപ്രദേശിനു മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 3-4 ദിവസത്തിനുള്ളില്‍ പടിഞ്ഞാറന്‍ മധ്യപ്രദേശ് – ഗുജറാത്തിനു മുകളിലേക്കു നീങ്ങാന്‍ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല. കര്‍ണാടക തീരത്തു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.