Friday, April 19, 2024
keralaNewsUncategorized

പമ്പ മുതല്‍ സന്നിധാനം വരെ കേന്ദ്ര സേനയുടെ സുരക്ഷയില്‍

ശബരിമല: ഡിസംബര്‍ ആറിനോട് അനുബന്ധിച്ച് ശബരിമലയില്‍ കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭക്തരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ദര്‍ശനത്തിന് കടത്തി വിടുന്നത്.വന മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തി. സന്നിധാനത്തെ തന്ത്ര പ്രധാന മേഖലകളില്‍ അടക്കം പോലീസും കേന്ദ്ര സേനയും ചേര്‍ന്ന് സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്. ഭക്തരെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. സന്നിധാനത്ത് കേന്ദ്ര സേനകളുടെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ചു നടത്തി. സന്നിധാനത്തും പതിനെട്ടാം പടിയ്ക്ക് താഴെയും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണ പറത്തല്‍ നടത്തിയിരുന്നു. പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് ഇന്നലെ നിരീക്ഷണം നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന്റെ പശ്ചലത്തലത്തിലാണ് ഇത്തവണ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.