Tuesday, April 23, 2024
keralaNews

പിന്‍വാതില്‍ നിയമനം: സമരം ശക്തമാക്കുന്നു; പിന്തുണയുമായി യുവജന സംഘടനകള്‍

സെക്രട്ടേറിയറ്റിനു മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ ഇന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാരായ ഷാഫി പറമ്പിലും, കെ.എസ്. ശബരിനാഥും നടത്തുന്ന നിരാഹാരം തുടരുകയാണ്.