Tuesday, April 30, 2024
keralaNewspolitics

കേരളത്തിലും കേന്ദ്രത്തിലും അധികാരത്തില്‍ തിരിച്ചെത്തും: രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: കേരളത്തിലും – കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് രാഹുല്‍ ഗാന്ധി. രണ്ടിടത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപി സങ്കല്‍പം. അതെങ്ങനെ നമ്മുടെ നാടിന്റേത് ആകും….? ഒരു നേതാവ് മതിയെന്ന സങ്കല്‍പം നാടിനോടുള്ള അവഹേളനമാണ്. മലയാളം ഹിന്ദിയേക്കാന്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നതാണ്.    രാത്രിയാത്ര നിരോധനം പരിഹരിക്കാന്‍ ബാധ്യസ്ഥനാണ്. പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തില്‍ കത്തെഴുതി. വിഷയം പരിഹരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിലേക്ക് വരുമ്പോള്‍ വീട്ടിലേക്ക് വന്ന പ്രതീതിയാണ്. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാന്‍ നിര്‍ബന്ധിക്കും. വയനാട്ടില്‍ വരാതിരിക്കുമ്പോള്‍ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വന്നാല്‍ നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. പക്ഷെ ഒരു മെഡിക്കല്‍ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖമന്ത്രിക്ക് പല തവണ താന്‍ എഴുതി. പക്ഷെ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വന്‍കിടക്കാരുടെ കടങ്ങള്‍ മോദി സര്‍ക്കാര്‍ എഴുതി തള്ളിയെന്ന് പുല്‍പ്പള്ളിയിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.16ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. 2024ല്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരും ബോള്‍ കര്‍ഷകരുടെ കടം എഴുതി തള്ളും. ഈ രാജ്യത്തെ അതി സമ്പന്നരുടെ കടം എഴുതി തള്ളിയ സര്‍ക്കാരിന് അതി ദരിദ്രരായ കര്‍ഷകരുടെ കടം എഴുതി തള്ളന്‍ കഴിയണം. യൂ പി എ സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതി തള്ളിയപ്പോള്‍ കര്‍ഷകരെ അലസരക്കിയെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. ഹിമാചലില്‍ കാര്‍ഷിക സംഭരണ ശാലകള്‍ നിയന്ത്രിക്കുന്നത് അദാനി ആണ് മിനിമം താങ്ങു വില ഉറപ്പിക്കാന്‍ ആകില്ല എന്ന് പറഞ്ഞതിലൂടെ കര്‍ഷകരെ പ്രധാനമന്ത്രി അപമാനിക്കുകയാണ് ചെയ്തത്. ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് തരുകയാണ്. ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം കാര്‍ഷിക അടിത്തറയില്‍ ആണ് വളര്‍ന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.