Saturday, April 20, 2024
keralaNews

പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു.

ഉപ്പള :ബേക്കറിയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. കാസര്‍കോട് തലപ്പാടി തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി. ജയ ഷീല (24) ആണ് മരിച്ചത്.ശനിയാഴ്ച ഒരു മണിയോടെയാണ് അപകടം. കര്‍ണ്ണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ്. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞ് തൂമിനാടില്‍ എത്തിയത്. ശനിയാഴ്ച ജയ ഷീലയുടെ ജന്മദിനമായിരുന്നു.