Wednesday, May 1, 2024
keralaNews

കേന്ദ്രം സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍. ഗവര്‍ണറുടെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ചീഫ് സെക്രട്ടറി വി. വേണുവിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. എന്നാല്‍ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു .  പോലീസിന് സുരക്ഷ വീഴ്ച സംഭവിച്ചിട്ടില്ല. കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകരെത്തിയപ്പോള്‍ ഗവര്‍ണര്‍ കാറില്‍ നിന്ന് ഇറങ്ങിയതാണ് സ്ഥിതി വഷളാക്കിയതെന്നും ഡിജിപി പറഞ്ഞു. സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയെന്നും ഡിജിപി വ്യക്തമാക്കി.