Friday, May 3, 2024
keralaNews

ട്രഷറിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍

കണ്ണൂര്‍: ജില്ലാ ട്രഷറിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍. കൊറ്റാളി സ്വദേശി നിധിന്‍രാജ് ചെല്ലട്ടനാണ് പിടിയിലായത്. പ്രതി 6 ഇടപാടുകളിലായി മൂന്നര ലക്ഷം രൂപ വെട്ടിച്ചതായി വിജിലന്‍സ് കണ്ടെത്തി.കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധനയിലാണ് വെട്ടിപ്പ് പുറത്തു വന്നത്. സര്‍ക്കാര്‍ ബില്ലുകള്‍ അടക്കം വെട്ടിച്ചതായാണ് കണ്ടെത്തല്‍. തട്ടിപ്പിന് പിന്നില്‍ സീനിയര്‍ അക്കൗണ്ടന്റാണെന്ന് കണ്ടെത്തിയിരുന്നു. 2016 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത്. സര്‍ക്കാര്‍ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട പണം, കര്‍ഷക തൊഴിലാളി ആനുകൂല്യം, എച്ച്ഡിസി ആനുകൂല്യം, കൈത്തറി മൃഗ സംരക്ഷണ ദുരിതാശ്വാസം, തുടങ്ങിയവ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി തിരിമറി നടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.