Sunday, May 5, 2024
keralaNewspolitics

കെ.വി. തോമസിന്റെ പരാതിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി :ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിലെ യുഡിഎഫ് കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചില്ലെന്ന മുതിര്‍ന്ന നേതാവ് കെ.വി. തോമസിന്റെ പരാതിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണം നടക്കുന്നില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കെ.വി.തോമസിനെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങള്‍ക്കു മറുപടിയില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

യുഡിഎഫ് കണ്‍വെന്‍ഷനിലേക്ക് തന്നെ വിളിച്ചില്ലെന്നു പറഞ്ഞ കെ.വി. തോമസ്, കോണ്‍ഗ്രസ് നേതൃത്വം ഒരു കാര്യവും തന്നോടു പറയുന്നില്ലെന്നും വെളിപ്പെടുത്തിയിരുന്നു. അതേസമയം, കെ.വി. തോമസുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. തോമസിന്റെ നീക്കങ്ങളെ അവഗണിക്കാനുള്ള തീരുമാനത്തിലാണ് നേതാക്കള്‍.