Thursday, May 2, 2024
keralaNewsObituary

പരിക്കേറ്റ് റോഡില്‍ വീണ് കായിക അധ്യാപകന്‍ മരിച്ചു

ചേര്‍ത്തല: പരിക്കേറ്റ് റോഡില്‍ വീണ് ചികിത്സയിലായിരുന്ന കായിക അധ്യാപകന്‍ മരിച്ചു.കുറ്റിക്കാട്ട് വെളിയില്‍ മണിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (36 )നാണ് മരിച്ചത്.         

ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ സമീപമുള്ള കള്ള് ഷാപ്പിന് മുന്നില്‍ ഞായറാഴ്ച രാവിലെയാണ് ഉണ്ണികൃഷ്ണനെ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയത്.

അബോധാവസ്ഥയിലായിരുന്ന ഉണ്ണികൃഷ്ണനെ ചേര്‍ത്തല പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

താലൂക്കാശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

സംസ്‌ക്കാരം വീട്ട് വളപ്പില്‍ നടത്തി. ആലപ്പുഴ ടി.ഡി.സ്‌കൂളിലെ കായികാധ്യാപകനാണ്. അമ്മ : രേണുക , ഭാര്യ: സിന്ധു, മകള്‍ : ശ്രീനിധി.