Monday, April 29, 2024
keralaNewspolitics

കെ-റെയില്‍; പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ വികസനത്തിന് എതിരാണെന്നും, കെ-റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കെ-റെയില്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പദ്ധതിയില്‍ നിന്നും പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ടോ അതെല്ലാം നടപ്പാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കെ-റെയില്‍ പദ്ധതിയ്ക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷത്തിനെതിരേയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നാടിന്റെ വികസനത്തിന് എതിര് നില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം പ്രതിപക്ഷം കെ-റെയിലിനെതിരായ സമരം ശക്തമാക്കാനൊരുങ്ങുകയാണ്. കെ-റെയില്‍ കടന്നു പോകുന്ന വില്ലേജുകളില്‍ യുഡിഎഫ് നടത്തുന്ന പ്രതിഷേധ ജനസദസുകള്‍ക്ക് ഇന്ന് തുടക്കമാകും. കല്ലുകള്‍ പിഴുതെറിയുമെന്നും കെ-റെയില്‍ വേണ്ട, കേരളം മതിയെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.