Friday, March 29, 2024
indiakeralaNews

കടം കൊടുത്ത നൂറു രൂപ തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പാലാ: കടം കൊടുത്ത നൂറു രൂപ തിരികെ ചോദിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.പാലാ അഡാര്‍ട്ട് റോഡിലെ ലോഡ്ജിലെ താമസക്കാരനായ ആലുവ ചൂര്‍ണ്ണിക്കര മാടാനി ജോബിയാണ് പിടിയിലായത്.ഇതേ ലോഡ്ജില്‍ ജോബിയുടെ അടുത്ത മുറിയിലെ താമസക്കാരനായ കൊല്ലം പത്തനാംപുരം പാതിരിക്കല്‍ നെടുമ്പ്രം പുതുകുന്നേല്‍ മുഹമ്മദ് ഹനീഫയുടെ മകന്‍ ഷെഫീക്കിനെയാണ് പ്രതി കറിക്കത്തികൊണ്ട് ആക്രമിച്ചത്.ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാല് മുരിക്കുംപുഴയില്‍ ബൈക്ക് വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായ ഷെഫീക്ക് പ്രതി തനിക്ക് തരാനുണ്ടായ നൂറു രൂപ തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയില്‍ ആയിരുന്ന പ്രതി ഷെഫീക്കുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും കറിക്കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.ഷെഫീക്കിന്റെ നെഞ്ചിലും മുഖത്തും കഴുത്തിനും പുറത്തും വയറിലുമായി 12 ഓളം മുറിവുകളുണ്ട്.പരിക്കേറ്റ് ഷെഫീക്ക് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.