Monday, April 29, 2024
keralaNewsUncategorized

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദ്ദിച്ച അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റ പ്രേമനന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കാണ് പരാതി കൈമാറിയത്.പ്രതികളെ പിടികൂടുന്നത് വൈകുന്നതടക്കം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പ്രതികളെ ഉടന്‍ പിടികൂടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു കൂടി പരാതി നല്‍കുമെന്നും പ്രേമനന്‍ മാധ്യമങ്ങളോട് പറഞ്ഞു.