Thursday, May 9, 2024
keralaNews

കെ എം ഷാജിയുടെ വീട്ടിലെ പരിശോധന;50 ലക്ഷം കണ്ടെടുത്തു

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ 50 ലക്ഷം കണ്ടെടുത്തു .അനധികൃത പണം കണ്ടെടുത്തതോടെ ഉടന്‍ അറസ്റ്റിനും സാധ്യത ഉണ്ട് .പണത്തിന്റെ കൃത്യമായ ഉറവിടം കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റ് ഉണ്ടായേക്കും . പുലര്‍ച്ചെ ഏഴ് മണിക്കാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത് .കോഴിക്കോട് വെള്ളിമാട്കുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും ഒരേ സമയത്ത് പരിശോധന നടന്നു . പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട നടന്ന പരിശോധനയില്‍ ചില രേഖകളും കണ്ടെടുത്തു .