Friday, May 17, 2024
Local NewsNews

എരുമേലിയിൽ  യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു 

എരുമേലി: യുവതിയെ പീഡിപ്പിച്ച കേസിൽ  പോലീസ് കസ്റ്റഡിയിൽ എടുത്ത
യുവാവിനെ  റിമാൻഡ് ചെയ്തു. എരുമേലി കനകപ്പലം നാല് സെൻറ് കോളനി                 
അരിക്കപറമ്പിൽ ശ്രീകാന്ത് (29 )നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്  21 വരെ റിമാൻഡ് ചെയ്തത് .സംഭവം സംബന്ധിച്ച് യുവതിയുടെ ഭർത്താവ്  എരുമേലി പോലീസിൽ  പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞദിവസം പീഡനം സംബന്ധിച്ച് എരുമേലി പോലീസിൽ യുവതി പരാതി നൽകിയിരുന്നു.           
നടപടി ഉണ്ടാകാത്തതിനെ തുടർന്ന്  കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക്
നൽകിയ പരാതിയിലാണ് വ്യാഴാഴ്ച  പ്രതിയെ കസ്റ്റഡിയിലെടുത്ത്  ഇന്നലെ റിമാൻഡ് ചെയ്തത്. കഴിഞ്ഞ വർഷം കനകപ്പലത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരസ്പരം അടുപ്പമുള്ള കുടുംബമായിരുന്നുവെന്നും പരിചയമുള്ളവരായിരുന്നു ഇവരെന്നും എരുമേലി എസ് ഐ,  എം എസ് അനീഷ് പറഞ്ഞു.