Wednesday, May 15, 2024
keralaNews

മൂന്നാര്‍ പുഷ്പമേള മെയ് ഒന്നു മുതല്‍ 10 വരെ

ജില്ലാ ടൂറിസം വകുപ്പ് നടത്തുന്ന മൂന്നാര്‍ പുഷ്പമേള മെയ് ഒന്നു മുതല്‍ 10 വരെ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുഷ്പമേളയുടെ ലോഗോ പ്രകാശനം ചെയ്യും. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചതായും അഡ്വ. എ രാജ എം എല്‍ എ പറഞ്ഞു. ടൂറിസം വകുപ്പിന്റെ ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ്  മൂന്നാര്‍ പുഷ്പമേള നടക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിച്ചിരിക്കുന്ന ആയിരത്തോളം പുഷ്പങ്ങളും ചെടികളുമാണ് ഇത്തവണ മേളക്കായി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ കോളേജ് വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരുടെ നേത്യത്വത്തില്‍ ദിവസവും വിവിധ കലാപരിപാടികളും നടക്കും. നാടന്‍ കലാരൂപങ്ങളും ആദിവാസി ന്യത്തരൂപങ്ങളും പുഷ്പമേളയുടെ ഭാഗമായി അരങ്ങേറും.