Sunday, May 5, 2024
keralaNews

കെ എം മാണി സ്മൃതി സംഗമവും പുഷ്പ്പാര്‍ച്ചനയും നടത്തി.

അന്തരിച്ച കേരള കോണ്‍.(എം) ചെയര്‍മാനും ദീര്‍ഘകാലം ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന കെ.എം.മാണി സാറിന്റെ 88-ാം ജന്മദിനത്തോട് അനുബന്ധിച്ചു കെ എം മാണി ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 1000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന, ‘ഹൃദയത്തില്‍ മാണി സാര്‍’എന്ന പേരില്‍ കെ എം മാണി സ്മൃതി സംഗമം, .കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി. മണ്ഡലം പ്രസിഡന്റ് ചാര്‍ലി കോശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഡി പ്രദീപ് ഉദ്ഘാടനം ചെയ്തു.ഹൈറേഞ്ച് എസ് എന്‍ ഡി പി യുണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി മാണി സാറിന്റെ കുടുംബ സുഹൃത്ത് ഡോ: മാത്യു ജോസ് വയലില്‍ അനുസ്മരണ പ്രഭാഷണം നടത്തി.