Friday, May 17, 2024
keralaNews

വാളയാര്‍ കേസ് :പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല; സിബിഐ തന്നെ വേണം: അച്ഛനമ്മമാര്‍

വാളയാര്‍ കേസില്‍ പോലീസ് തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ തന്നെ അന്വേഷിക്കണമെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും കുട്ടികളുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം എന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ അവതരിപ്പിച്ചോ എന്നത് വ്യക്തമല്ല.

കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രക്ഷിതാക്കള്‍.
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതികളെ വെറുതെ വിട്ട കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പെണ്‍കുട്ടികളുടെ മാതാപിതാക്കളും സര്‍ക്കാരും നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ്‌െൈ ഹെക്കോടതിയുടെ നിര്‍ണായക വിധി.