Friday, March 29, 2024
AstrologykeralaNews

ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ശബരിമല: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും.വൈകിട്ട് 5 മണിക്കാണ് നട തുറക്കുന്നത്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ നടക്കും.                                                                                         ഭക്തര്‍ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഭക്തര്‍ക്കായി ഉത്രാടം മുതല്‍ ചതയം വരെ ഓണ സദ്യയും ഒരുക്കും.              സെപ്റ്റംബര്‍ 10 ശനിയാഴ്ച രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.