Friday, April 26, 2024
keralaNews

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്.

എറണാകുളം : പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. ഒക്കല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫര്‍ഹ ഫാത്തിമയാണ് ബസില്‍ നിന്നും വീണത്. ബസിന്റെ മുന്‍വാതില്‍ തുറന്ന് വീഴുകയായിരുന്നു.ആലുവ പെരുമ്പാവൂര്‍ റൂട്ടിലെ പെരിയാര്‍ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. മഞ്ഞപ്പെട്ടിയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. മുടിക്കല്‍ പെരിയാര്‍ ജംഗ്ഷനില്‍ വച്ച് ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്നു പോവുകയായിരുന്നു. പിന്നാലെ ഡോറിന് അരികില്‍ നിന്ന പെണ്‍കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. ഫര്‍ഹയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.