Friday, May 10, 2024
keralaNewspolitics

കെഎസ്‌യു സംസ്ഥാന കണ്‍വീനറിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജം

തിരുവനന്തപുരം: കെഎസ്‌യു നേതാവും വ്യാജ സര്‍ട്ടിഫിക്കറ്റ് കുരുക്കില്‍. കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമെന്നാണ് കേരള സര്‍വകലാശാലയുടെ കണ്ടെത്തല്‍. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്നും സര്‍വകലാശാല അറിയിച്ചു. അന്‍സിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കണ്‍ട്രോളര്‍ ഡിജിപിക്ക് പരാതി നല്‍കി.