Thursday, May 2, 2024
keralaLocal NewsNews

എം എല്‍ എ സര്‍വ്വീസ് ആര്‍മിയുടെ നേതൃത്വത്തില്‍ മൊബൈയില്‍ ഫോണ്‍ വിതരണം ചെയ്തു.

എരുമേലി: എം എല്‍ എ ആര്‍മിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടം മൊബൈയില്‍ ഫോണ്‍ വിതരണം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി 24 മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തതായും എം എല്‍ എ പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി അധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജന്‍ കുന്നത്ത്, കേരള കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോബി ചെമ്പകത്തുങ്കല്‍, എം എല്‍ എ സര്‍വ്വീസ് ആര്‍മി കോഡിനേറ്റര്‍ അജ്മല്‍ മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.