Sunday, May 5, 2024
keralaNews

കെഎഎസ് ശമ്പളത്തില്‍ മാറ്റമില്ല, സിവില്‍ സര്‍വ്വീസ് പ്രതിഷേധം ഫലം കണ്ടില്ല

തിരുവനന്തപുരം: കെഎഎസ് അടിസ്ഥാന ശമ്പളത്തില്‍ മാറ്റം ഇല്ല. അടിസ്ഥാന ശമ്പളം 81800 തന്നെയായിരിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടില്ല. ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോള്‍ 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കും. സ്‌പെഷ്യല്‍ പേ നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഐഎഎസ് അസോസിയേഷന്‍.