Sunday, May 19, 2024
keralaNewsObituary

എസ് ഐ കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട്: നാദാപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. കക്കട്ട്  പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ.പി.രതീഷ് (51) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ കക്കട്ടിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ നാണു. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകള്‍: അഷിമ