Friday, May 10, 2024
keralaNews

കൃഷി ഭവൻ അറിയിപ്പ് 

എരുമേലി കൃഷി ഭവന്റെ പരിധിയിൽ വരുന്ന   കർഷകരിൽ നിന്നും വിവിധ വിളകൾക്ക്  സബ്‌സിഡിക്കായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
1. പ്ലാവ് (bud) 
കുറഞ്ഞത് 25 സെന്റ് സ്ഥലത്തു  7 bud പ്ലാവ് ഈ വർഷം  കൃഷി ചെയ്തിരിക്കണം. തൈകൾ വാങ്ങിയ അംഗീകൃത നഴ്സറിയുടെ ബിൽ സമർപ്പിക്കേണ്ടതാണ്.
2. കുരുമുളക് കൃഷി വ്യാപനം
കുറഞ്ഞത് 25 സെന്റിൽ 210 താങ്ങുകാലുകളും കുരുമുളക് വള്ളികളും ഈ വർഷം പുതുക്കൃഷിയായി ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
3. കുരുമുളക് കൃഷി പുനരുതഥാരണം
 നിലവിലുള്ള കുരുമുളക് കൃഷിയിടത്തിൽ  കുറഞ്ഞത്  88  താങ്ങുകാലുകളും കുരുമുളക് വള്ളികളും ഈ വർഷം ഇട പോക്കുവാനായി നാട്ടിട്ടുള്ളവർക്ക്   അപേക്ഷിക്കാവുന്നതാണ്.
4. റൂംബുട്ടാൻ കൃഷി വ്യാപനം
ഏറ്റവും കുറഞ്ഞത് 28 റൂംബുട്ടാൻ ബഡ് തൈകൾ  25 സെന്റ് സ്ഥലത്തു ഈ വർഷം പുതുക്കൃഷിയായി ചെയ്തിട്ടുള്ളവർക്ക് തൈകൾ വാങ്ങിയ bill സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.
5. തരിശു നില കൃഷി
3 വർഷമോ അതിലധികമോ യാതൊരു കൃഷിയും ഇല്ലാതെ കിടന്ന തരിശു ഭൂമിയിൽ കിഴുങ്ങു  വർഗ്ഗ കൃഷിയോ വാഴ കൃഷിയോ  പച്ചക്കറി കൃഷിയോ  ചെയ്യുന്നവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.