Tuesday, May 14, 2024
keralaNewspolitics

ചേനപ്പാടിയുടെ മനംകവര്‍ന്നു റെജി അമ്പാറ കുട്ടികള്‍ക്കൊപ്പം ……

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചേനപ്പാടി ബ്ലോക്ക് ഡിവിഷനില്‍ നിന്നും കോണ്‍ഗ്രസ് സീറ്റില്‍ ജനവിധി തേടുന്ന റെജി അമ്പാറയുടെ പ്രചരണം ശ്രദ്ധേയമാവുന്നു.വരുംതലമുറയുടെ സ്വപ്നങ്ങള്‍ക്ക് നന്മയുടെ പ്രതീകമായി,കുട്ടികള്‍ക്ക് നല്ലൊരു നേതാവായി,അവരില്‍ ഒരാളായി മാറുകയായിരുന്നു റെജി അമ്പാറ.ഇന്നലെ പൊര്യന്മല വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓടിയെത്തിയ കുട്ടികളുമൊത്ത് ഫോട്ടോയെടുത്ത് വികസന കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും റെജി അമ്പാറ മറന്നില്ല. വോട്ടു ചെയ്യാനുള്ള പ്രായപരിധി കിട്ടാത്തതു മൂലം ഇത്തവണ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും വരും ഉം നാളുകളില്‍ ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും റെജി അമ്പാറ ‘ കേരള ബ്രേക്കിംഗ് ‘ ന്യൂസിനോട് പറഞ്ഞു.