Tuesday, May 21, 2024
indiaNewsObituary

മഹാത്മ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കൊറോണ ബാധിച്ച് മരിച്ചു.

രാഷ്ട്രപതിപിതാവ് മഹാത്മ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കൊറോണ ബാധിച്ച് മരിച്ചു. സൗത്ത് ആഫ്രിക്കയില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്ന സതീഷ് ദുപേലിയയാണ് കൊറോണ ബാധയെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തില്‍ മരിച്ചത്. സഹോദരി ഉമ ദുപേലിയയാണ് വിവരം പങ്കുവച്ചത്.ന്യുമോണിയയെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സതീഷ് ദുപേലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കൊറോണ ബാധയും ശ്വാസകോശത്തിലുണ്ടായ അണുബാധയും രോഗം രൂക്ഷമാക്കി.
ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകനാണ് സതീഷ് ദുപേലി. സൗത്ത ആഫ്രിക്കയിലെ ഡര്‍ബനില്‍ ഗാന്ധി തുടങ്ങിവച്ച ഗാന്ധി ഡെവലപ്മെന്റ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നത് സതീഷ് ദുപേലിയും സഹോദരങ്ങളും ചേര്‍ന്നാണ്. ഉമ ദുപാലിയും കീര്‍ത്തി മേനോനുമാണ് സതീഷ് ദുപേലിയുടെ സഹോദരങ്ങള്‍.ട്രസ്റ്റിലെ ചിത്രീകരണ ചുമതലയിലായിരുന്ന സതീഷ് ദുപേലി വിവിധ സാമൂഹികക്ഷേമ സംഘടനകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സേവനരംഗത്ത് വിശിഷ്ടമായ പ്രവര്‍ത്തനം കാഴ്ചവെച്ച സതീഷ് ദുപേലി 1860 ഫൗണ്ടേഷന്‍ ബോര്‍ഡന്റെ മെമ്പറായിരുന്നു. അതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും കരിമ്പിന്‍ തോട്ട തൊഴിലാളികളെ സൗത്ത് ആഫ്രിക്കയില്‍ എത്തിച്ചിരുന്നു.